മറ്റാർക്കും നൽകാനാവാത്ത വാഗ്ദാനങ്ങളുമായാണ് അയാളുടെ കടന്നുവരവ്. അങ്ങാടിയിലും നവ മാധ്യമങ്ങളിലുമടക്കം അയാളാണ് സംസാര വിഷയം. ചെറിയ കാര്യങ്ങൾക്കുപോലും അമ്പരപ്പിക്കുന്ന പ്രതിഫലങ്ങളാണ് അയാളുടെ വാഗ്ദാനം ......

അങ്ങനെ അയാൾ എന്റെയടുക്കലേക്കും കടന്നു വന്നു. അയാളുടെ വാഗ്ദാനങ്ങളിലേറെയും അതിശയോക്തി നിറഞ്ഞതും ആശ്ചര്യമുളവാക്കുന്നതുമായിരുന്നു. ആത്മാർത്ഥമായി തന്നെ പരിഗണിച്ചാലുണ്ടാകാൻപോകുന്ന ഗുണഗണങ്ങളെ പറ്റി അയാൾ വാചാലനായി..... അയാളുടെ വാഗ്ദാനപ്പെരുമഴയെ വിശ്വാസത്തിൽ എടുത്തു വന്നപ്പോഴേക്കും അവിടെ നിന്നും അയാൾ പടിയിറങ്ങിയിരുന്നു.....

 അയാളോടായി ഞാൻ ചോദിച്ചു,
 ' ഇത്ര ധൃതിയിൽ എവിടേക്കാണ് പോകുന്നത്... കുറച്ച്കൂടി കഴിഞ്ഞ് ആകാമായിരുന്നില്ലേ ....? '
 
' എനിക്ക്  പോകാനുള്ള സമയമായിരിക്കുന്നു.'
അയാൾ മറുപടി പറഞ്ഞു......

നടന്നകലുന്ന അയാളോട് ഞാൻ
ഉച്ചത്തിൽ വിളിച്ചു ചോദിച്ചു...... അല്ലയോ.....എന്താണ് നിന്റെ പേര് ?

'ശഹ്റു റമളാൻ.....' ഒട്ടും ദീർഘിപ്പിക്കാതെ അയാൾ കൺമറഞ്ഞു🤍

                                   🖋️എഴുത്ത്
                                Shafi_Bin__Umar©️
                                   ⏫ Rumish___
ശഹ്റു റമളാൻ=The Holy Month of Ramadan