🚂🚋തീവണ്ടിയിലെ ചങ്ങായിമാർ💚

കഴിഞ്ഞ ദിവസങ്ങളിൽ അവർ വീണ്ടും പറഞ്ഞു നമുക്ക് ഒത്തുകൂടണ്ടെയെന്ന്. ഹൃദയത്തിൽ നിന്നുള്ള വിളിയായത് കൊണ്ടാകണം അതിന് തടസ്സമായി മറ്റൊന്നിന്നും നിൽകാൻ കഴിയാതെ പോയത്. അങ്ങനെ 'തീവണ്ടിയിലെ  ചെങ്ങായിമാർ 'സുധിയണ്ണന്റെ സഹോദരിയുടെ സ്നേഹ വീട്ടിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു.

ദുബായിലെ പുതിയ മേച്ചിൽ പുറങ്ങൾ തേടി നടന്നിരുന്ന എന്നെത്തേടി ഒരു വെളിയാഴിച്ച ദിവസം നാട്ടിൽ നിന്നൊരു വിളിയെത്തി, തുറമുഖ എൻജിനീയറിംഗ് വകുപ്പിലേക്ക് പി.എസ് സി. നിയമന ശുപാർശ നടത്തിയിരിക്കുന്നു പോലും. സർക്കാർ ഉദ്യോഗമാണ് കിട്ടാൻ പോകുന്നതെങ്കിലും ദുബായ് വിടുന്നതിലുള്ള ആശയക്കുഴപ്പം എന്നെ പലപ്പോഴായി അലട്ടി തുടങ്ങിയിരുന്നു. ഉടൻ തന്നെ തീരുമാനം വീട്ടിൽ നിന്ന് അറിയിക്കപ്പെട്ടു, 'ജോലിയിൽ പ്രവേശിച്ചേ മതിയാകൂ'. അങ്ങനെ നാട്ടിലേക്ക് വണ്ടികയറാൻ തീരുമാനിച്ചു. ആലപ്പുഴയിലെ നിയമനം ആശ്വാസം പകർന്നു. ദിവസേനയുള്ള യാത്രക്കായി തീവണ്ടി തിരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ  മനോഹരമായ പ്രകൃതി ഭംഗിയും കുട്ടനാടിന്റെ വയൽക്കിളികളും യാത്രക്ക് മിഴിവേകി. അധികം വൈകാതെ യാത്രകൾ വിരസമാകാൻ തുടങ്ങിയപ്പോഴാണ് അവിചാരിതമായി ഒരു ചങ്ങാതിക്കൂട്ടത്തെ പരിചയപ്പെടാൻ ഇടയായത്. അക്കൂട്ടത്തിലാകട്ടെ മിക്കവരും വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും. 'സാറേ' വിളികൾ അവർക്കിടയിൽ എന്ത് കൊണ്ടോ ഒഴിവാക്കപ്പെട്ടിരുന്നു.

ഞങ്ങൾക്കിടയിലെസൗഹൃദം കലാലയ ജീവിതത്തെ പലപ്പോഴായി ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. സൗഹൃദങ്ങൾക്കു മുൻപിൽ സ്മാർട്ട് ഫോണുകൾക്ക് പലപ്പോഴും പ്രസ്ക്തി നഷ്ടപ്പെട്ടിരുന്നു.വിയർപ്പിന്റെ ഗന്ധമുള്ള ഹൃദയ സ്പർശിയായ ജീവിത യാഥാർഥ്യങ്ങളും, ചെറിയ കുസൃതികളും സമകാലിക രാഷ്ട്രീയവുമെല്ലാം ചർച്ചാവിഷയങ്ങളായി ക്കൊണ്ടേയിരുന്നു. ഇടക്കിടെയുള്ള നാടൻ പാട്ടുകൾക്കും ഇഫ്താർ വിരുന്നു കൾക്കും ഓണാഘോഷത്തിനുമെല്ലാം നാലാം നമ്പർ ബോഗി സാക്ഷിയായി.
ഇതിനിടയിൽ നാലാം നമ്പർ ബോഗി തന്നെ ഞങ്ങളുടെ  പേരിൽ അറിയപ്പെടാൻ തുടങ്ങി. അനിവാര്യമായ സ്ഥലം മാറ്റം എന്ന പ്രതിനായകൻ ഞങ്ങളെ നാലാം നമ്പർ ബോഗിയോട് വിട പറയാൻ നിർബന്ധിതരാക്കിയെങ്കിലും സൗഹൃദത്തിന് സ്ഥാനചലനമുണ്ടാക്കാൻ  ആവാത്തവിധം ആ സൗഹൃദങ്ങൾ അപ്പോഴേക്കും പൂത്തുലഞ്ഞിരുന്നു. പല കാരണങ്ങൾക്കായി ഞങ്ങൾ ഒത്തുകൂടി - സൗഹൃദത്തെയും ഭക്ഷണത്തെയും മാത്രം കൂടെ കൂട്ടി. ഈ ഒത്തുകൂടലിന് മാറ്റ് കൂട്ടിയത് സുധിയണ്ണന്റെ സുഹൃത്തുക്കളും അവരൊരുക്കിയ സ്നേഹത്തിൽ ചാലിച്ച ഭക്ഷണവുമാണെന്ന് പറയാതെ വയ്യ. അവർ നൽകിയ സ്നേഹം പകർന്ന് നൽകി ഞങ്ങൾ യാത്ര പറയുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു

ആ തീവണ്ടിയിലെ നാലാം നമ്പർ ബോഗി തന്റെ ചങ്ങായിമാരെയും കാത്തിരിക്കുന്നുണ്ടാവണം_പുതിയ കഥകൾക്കായി........❤️

                                           
                                          🖋️എഴുത്ത്
                                      Shafi_Bin__Umar©️

Sajeed S Salahudeen
Biju Thanka
Sudhi Krishna
Bijoy Vijayan
Hanza Samad
Vijay Mohan M
G Vinod Thamarakulam
Anwarsha Shahul
Jaya Raj
Siyadshihab Siyadshihab
Shefeeq
Hareesh